---
title: "ജീജിത്തിൻ്റെ അപകട മരണത്തിൽ പരാതി നൽകി ബന്ധുക്കളും, നാട്ടുകാരും ; തലശേരി - വടകര റൂട്ടിൽ ബസ്സുകളോടും"
english_title: "Jeejith's relatives and locals filed a complaint about his accidental death; Buses on Thalassery – Vadakara route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161683/Jeejith's relatives and locals filed a complaint about his accidental death; Buses on Thalassery – Vadakara route"
published_at: "2023-11-12T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551040ec9e35_IMG-20231112-WA0090.jpg"
keywords: []
---

# ജീജിത്തിൻ്റെ അപകട മരണത്തിൽ പരാതി നൽകി ബന്ധുക്കളും, നാട്ടുകാരും ; തലശേരി - വടകര റൂട്ടിൽ ബസ്സുകളോടും

> **Lead Summary:** ജീജിത്തിൻ്റെ അപകട മരണത്തിൽ പരാതി നൽകി ബന്ധുക്കളും, നാട്ടുകാരും ; തലശേരി - വടകര റൂട്ടിൽ ബസ്സുകളോടും

## Article Content

ജീജിത്തിൻ്റെ അപകട മരണത്തിൽ പരാതി നൽകി ബന്ധുക്കളും, നാട്ടുകാരും ; തലശേരി - വടകര റൂട്ടിൽ ബസ്സുകളോടും

തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച സഹ പ്രവർത്തകന് ബസ് ജീവനക്കാർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. തലശേരിയിൽ നിന്നും ബസ് ജീവനക്കാർ മാത്രം ശർമ്മിള ബസിൽ കൂട്ടമായി മനേക്കരയിൽ എത്തിയാണ് സഹ പ്രവർത്തകന് യാത്രാമൊഴി നൽകിയത്. പലരും പൊട്ടിക്കരയുന്നതും കാണാമായിരുന്നു.

നേരത്തെ പൊയിലൂർ അണ്ടല്ലൂർ കാവ് റൂട്ടിലോടിയ പറശിനി ബസിലെ ഡ്രൈവറായിരുന്നു ജീജിത്ത്. പിന്നീട് തലശേരി - വടകര റൂട്ടിലോടുന്ന ബസുകളിൽ ഡ്രൈവറാവുകയായിരുന്നു.

ഇന്നലെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായതും. അതേ സമയം ജീജിത്തിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും, നാട്ടുകാരും രംഗത്തെത്തി.

തലശേരി എ.സി.പിക്ക് ഇത് സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്. വടകര റൂട്ടിൽ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കി. അസുഖത്തെ തുടർന്ന് മരിച്ച മകൾ നിഹയുടെ ശവ കുടീരത്തിന് തൊട്ടടുത്താണ് ജീജിത്തിനും, അന്ത്യവിശ്രമമൊരുക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161683/Jeejith's relatives and locals filed a complaint about his accidental death; Buses on Thalassery – Vadakara route)